UAELatest NewsGulf

യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ദുബായ് : യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷയ്ക്ക് വിധിച്ചു. വെറും 400 ദിര്‍ഹത്തിനാണ് കര്‍ഷകനായ യുവാവ് തന്റെ സഹോദരനെ കൊലപ്പെടുത്തിയത്. അബുദാബി കോടതിയാണ് യുവാവിന് വധശിക്ഷ വിധിച്ചത്.

400 ദിര്‍ഹം കടത്തെ ചൊല്ലി സഹോദരന്‍മാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും, തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. അബുദാബിയില്‍ ആട്ടിടയന്‍മാരായി ജോലി നോക്കുകയായിരുന്നു സഹോദരന്‍മാര്‍. ഇതില്‍ ഒരാളുടെ കൈയില്‍ നിന്ന് 400 ദിര്‍ഹം കടമായി വാങ്ങിയിരുന്നു. കൊല്ലപ്പെട്ടയാള്‍ രൂപ തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മഴുവും മൂര്‍ച്ചയുള്ള മറ്റൊരു വസ്തുവും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം കയറ് ഉപയോഗിച്ച് വരിഞ്ഞുകെട്ടി ഫാമിലേയ്ക്ക് കൊണ്ടുപോകുകയും ഫാമിന് കുറച്ചകലെയായി കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ ഒളിപ്പിക്കുകയും ചെയ്തു.

ഇതിനിടെ കൊല്ലപ്പെട്ടയാളെ കാണാതായതിനെ തുടര്‍ന്ന് ഫാം ഉടമ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ കുഴിച്ചുമുടിയ സ്ഥലത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ സ്ഥലത്ത് പരിശോധ ന നടത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button