CricketLatest News

ഒടുവില്‍ ഐപിഎല്ലില്‍ താരമാവാന്‍ അവന്‍ എത്തുന്നു

ശ്രീലങ്കന്‍ ക്രിക്കറ്റ് ഐപിഎല്‍ കളിക്കാന്‍ ബോര്‍ഡ് അനുവാദം നല്‍കിയതോടെ ലസിത് മലിംഗയുടെ മനസ്സു മാറി. നാട്ടില്‍ നടക്കുന്ന ശ്രീലങ്കന്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താരം തിരിച്ചെത്തുമെന്ന് ബോര്‍ഡ് പറഞ്ഞു.

കഴിഞ്ഞആഴ്ച്ചയാണ് ഐപിഎല്‍ പൂര്‍ണമായും കളിക്കാന്‍ ബോര്‍ഡ് മുംബൈ ഇന്ത്യന്‍സ് പേസ് ബോളര്‍ക്ക് അനുവാദം നല്‍കിയത്.ഇന്നലെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ താരം കളിക്കുമോയെന്നു വ്യക്തമല്ല.

ലോകകപ്പിനു മുന്‍പ് മത്സരക്ഷമത കൂട്ടാന്‍ നല്ലത് ഐപിഎല്ലാണ് എന്ന വിലയിരുത്തലിലാണ് അത്. എന്നാല്‍ മലിംഗ സ്വന്തം ഇഷ്ടപ്രകാരം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

വരാനിരിക്കുന്ന ലോകകപ്പിനു മുന്‍പുള്ള ലങ്കയുടെ ട്രയല്‍സ് കൂടിയായിട്ടാണ് നാലു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് പരിഗണിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഗോള്‍ ടീമിന്റെ ക്യാപ്റ്റനാണ് മലിംഗ. ഏപ്രില്‍ 11നു തീരുന്ന ടൂര്‍ണമെന്റിനു ശേഷം മലിംഗ ഇന്ത്യയിലേക്കു മടങ്ങിയെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button