ദുബായ്: മലയാളികള്‍ ഏറെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു രണ്ടാമൂഴം. എന്നാല്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് ഉപേക്ഷിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും നിര്‍മ്മാതാവ് ഡോ. ബിആര്‍ ഷെട്ടി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംടി വാസുദേവന്‍ നായരുടെ തിരക്കഥയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് എംടിയും ശ്രീകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയില്‍ കേസ് നടന്നു വരികയാണ്. അതുകൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.
അതേസമയം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും ബി.ആര്‍. ഷെട്ടി പറഞ്ഞു.
Post Your Comments