തിരുവനന്തപുരം: രാജ്യമാകെ ഒറ്റ നികുതിക്കു കീഴില്‍ വരുന്ന ജിഎസ്ടി പദ്ധതി നടപ്പാക്കിയതോടെ ഒഴിവാക്കപ്പെട്ട വിനോദ നികുതി മടക്കിക്കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണമണ്ടാക്കാനായി മടടക്കികൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനാണ് ഹൈക്കോടതി വിധി വിനയായത്. സിനിമാ ടിക്കറ്റുകളില്‍ 10% ജി.എസ്.ടിക്കു പുറമേ വിനോദ നികുതി കൂടി ചുമത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരള ഫിലിം ചേമ്പര്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ചരക്കു സേവന നികുതി വന്നതോടെ വിനോദ നികുതി ഈടാക്കണ്ടെന്നായിരുന്നു 2017ല്‍ തീരുമാനിച്ചത്. ജിഎസ്ടി നടപ്പാക്കിതോടെ സിനിമാ ടിക്കറ്റിനു മേലുള്ള നികുതിയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 12 ശതമാനവും 100 രൂപയ്ക്കു മേലുള്ള ടിക്കറ്റിന് 18 ശതമാനവുമാണ് നിലവിലെ നികുതി. യഥാക്രമം 18%, 28% നികുതികളില്‍ കുറവു വരുത്തിയാണ് പുതിയ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ പ്രാബല്യത്തിലാക്കിയത്. നികുതി കുറച്ചപ്പോഴൊന്നും ടിക്കറ്റ് വില കുറയ്ക്കാന്‍ തയാറാകാത്ത തിയറ്റര്‍ ഉടമകള്‍ സംസ്ഥാന സര്‍ക്കാര്‍ 10% വിനോദ നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ഇത് ഈടാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്നലത്തെ ഹൈക്കോടതി വിധി.
ഇതുവഴി ടിക്കറ്റ് നിരക്ക് വീണ്ടും കൂടുന്നതിനുള്ള സാഹചര്യം ഒഴിവായി. 100 രൂപ വരെയുളള ടിക്കറ്റിന് 10 രൂപ വരെ കൂടേണ്ടിയിരുന്നതാണ്. 100 രൂപയ്ക്കു മേലുള്ള ടിക്കറ്റിന് 18% ജിഎസ്ടിക്കു പുറമെ 10% വിനോദ നികുതിയും. ടിക്കറ്റ് വില 250 രൂപയെങ്കില്‍ 25 രൂപ കൂടേണ്ടതായിരുന്നു. നിലവില്‍ തമിഴ്‌നാട് വിനോദ നികുതി ഈടാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളം ബജറ്റിലൂടെ വിനോദ നികുതി പ്രഖ്യാപിച്ചത്.ഇന്നലെ മുതല്‍ സംസ്ഥാനത്തെ ചില തിയറ്ററുകള്‍ 10% വിനോദ നികുതി പിരിച്ചു തുടങ്ങിയെങ്കിലും ഹൈക്കോടതി വിധി വന്നതോടെ ഇതു നിര്‍ത്തലാക്കി.
Post Your Comments