ജയ്പൂര്‍: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.
‘ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.’ എന്നായിരുന്നു കല്യാണ്‍ സിംഗിന്റെ വാക്കുകള്‍.
ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വ് പ്രകടിപ്പിക്കരുത് എന്നാണ്.നരേന്ദ്ര മോദിയോടുള്ള ചായ്വ് പരസ്യമാക്കുക വഴി അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണ്. ഗവർണർ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
Post Your Comments