Latest NewsInternational

കുഞ്ഞിന്‍റെ കണ്ണില്‍ മുളക് തേച്ചു  ; അച്ഛന് 2 വര്‍ഷം തടവ്

അബിദ് വാലി :   കുഞ്ഞിന്‍റെ കണ്ണില്‍ മുളക് സോസ് തേക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിന് കോടതി പിതാവിന് 2 വര്‍ഷം തടവിന് വിധിച്ചു.ഓസ്ട്രേലിയയിലാണ് സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്. കുട്ടികളെ കെെ കൊണ്ട് മാത്രമേ താന്‍ ശിക്ഷിക്കാറുളളുവെന്നാണ് ആരോപിതനായ പിതാവ് കോടതിയെ ബോധിപ്പിച്ചത്.

എന്നാല്‍ കുട്ടിയുടെ കെെ തല്ലിയൊടിച്ചതിന്‍റെ തെളിവുകള്‍ കോടതിക്ക് ലഭിച്ചതോടെ ആ വാദം അപ്രസ്കതമായി. തുടര്‍ന്ന് എതെങ്കിലും അച്ഛന്‍ കുട്ടിയുടെ കണ്ണില്‍ മുളക് തേക്കുമോ എന്ന് ചോദിച്ച ജഡ്ജ് ഇയാള്‍ക്ക് 2 വര്‍ഷം തടവ് വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button