ആലത്തൂർ : തന്നെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യ ഹരിദാസ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. വിഷയത്തിൽ നേതാക്കളുമായി ചർച്ച നടത്തുമെന്ന് രമ്യ പറഞ്ഞു. ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കൺവീനറിന്റെ പരാമർശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. മനനനഷ്ടത്തിനായിരിക്കും കേസ് കൊടുക്കുക.
ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
Post Your Comments