Latest NewsKerala

കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നവരുടെ പേരല്ല പ്രശ്‌നം; പിണറായി വിജയൻ

തൃപ്രയാര്‍: കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നവരുടെ പേരല്ല നയമാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വലിയ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇന്ന് അതിദയനീയ അവസ്ഥയിലാണ്. ഒരേ നയമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുടരുന്നത്. സാമ്പത്തിക ഉദാരവത്കരണ നയങ്ങളിലും കോര്‍പറേറ്റുകളെ സംരക്ഷിക്കലിലും അവരുടെ ആശയങ്ങൾ സമാനമാണ്. അതിനായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കേണ്ടത് കേരളമാണ്. നേരത്തെ എല്‍.ഡി.എഫിന് 18 ആയിരുന്നത് ഇത്തവണ 18 ല്‍ ഒതുങ്ങില്ല. രാജ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് നേരത്തെ യു.പി.എയെ പിന്തുണച്ചത്. വര്‍ഗ്ഗീയതയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണാവശ്യാമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button