ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യത. ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളത്. പ്രധാനമായും മഹാരാഷ്ട്രയില്‍ ആണ് കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുക. മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ, വിദര്‍ഭ എന്നിവിടങ്ങളില്‍ ചൂട് വളരെ കൂടുതല്‍ ആയിരിക്കും. ഹരിയാനയുടെ തെക്കന്‍ പ്രദേശങ്ങള്‍, ഉത്തര്‍പ്രദേശിന്റെ തെക്ക് ഭാഗങ്ങളിലും ചൂട് കൂടുതലായിരിക്കും.
ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. ഏപ്രില്‍ ഒന്നിന് ശേഷം പൊതുവെ രാജ്യത്ത് ചൂട് കൂടാന്‍ തന്നെയാണ് സാധ്യത.
കേരളത്തില്‍ പൊതുവെയുള്ള ചൂട് മാത്രമാണ് പ്രവചിച്ചിട്ടുള്ളത്. ഉഷ്ണതരംഗം സംസ്ഥാനത്തെ ബാധിക്കാന്‍ ഇടയില്ല. കേരളത്തിലെ ചില ജില്ലകളില്‍ വേനല്‍ മഴ പെയ്‌തേക്കുമെന്ന് പ്രാദേശിക കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
Post Your Comments