Latest NewsKeralaNews

ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് : സൂര്യാഘാതത്തിന് സാധ്യത : പൊതുജനങ്ങള്‍ പുറത്തിറങ്ങി നടക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് . സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങി നടക്കരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ജില്ലയിലാണ് ഇന്നലത്തെ പോലെ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളത്.

കോഴിക്കോട് ജില്ലയില്‍ ഈമാസം 18, 19 തീയതികളില്‍ സാധാരണ താപനിലയേക്കാള്‍ നാലര ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പകല്‍സമയങ്ങളില്‍ വീടുകളില്‍ തന്നെയിരിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ചൂട് കൂടിയ സമയങ്ങളില്‍ സൂര്യരശ്മികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

നിര്‍മാണ തൊഴിലാളികള്‍ , വഴിയോരകച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍ , ഇരുചക്ര വാഹനയാത്രികര്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ ആവശ്യമായ വിശ്രമം എടുക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണയേക്കാള്‍ വര്‍ധിക്കും എന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button