Latest NewsIndia

വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണ്; സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് ജയദീപ് കാവഡേ

ന്യൂദല്‍ഹി: അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവഡേ.

വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് കാവഡെയുടെ അധിക്ഷേപം. പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ പറയുകയും ചെയ്യാറുണ്ട്

സ്മൃതി ഇറാനിയെ കുറിച്ച് ചിലത് പറയാനുണ്ട്. നെറ്റിയില്‍ വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.’ എന്നാണ് ജയദീപ് കാവഡേ പറഞ്ഞത്. ജയദീപ് കാവഡേ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോഗേന്ദ്ര കാവഡേയുടെ മകനാണ് .അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button