CricketLatest News

ഇനി മുതല്‍ ജഴ്സിയില്‍ ഇന്‍സ്റ്റഗ്രാം പേര്; ടെസ്റ്റ് ക്രിക്കറ്റിന് പുതിയ മുഖം

ക്രിക്കറ്റ് ആരാധകര്‍ ഐസിസിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ജഴ്സിയില്‍ നമ്പറും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേരും കൊണ്ടു വന്നാണ് ഐസിസി പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

ഐസിസി ട്വിറ്ററിലൂടെയാണ് പുതിയ പരിഷ്‌കാരങ്ങളെ കുറിച്ച് അറിയിച്ചത്. യുവാക്കളെ ക്രിക്കറ്റിലേക്ക് കൂടുതല്‍ ആകൃഷ്ടരാക്കുന്നതിനാണ് പുതിയ മാറ്റം.ജൂലൈയില്‍ ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പു മുതലായിരിക്കും ഈ മാറ്റങ്ങള്‍ നിലവില്‍ വരിക. ഇതു മാത്രമല്ല, ഐസിസി വേറേയും ഒരുപാട് പരീക്ഷണങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി മുതല്‍ കോയിന്‍ ടോസ് ഉണ്ടായിരിക്കില്ല. പകരം ട്വിറ്റര്‍ പോളിലൂടെയായിരിക്കും.കളി നടക്കുന്ന രാജ്യത്തിലെ ആരാധകര്‍ക്കായിരിക്കും പോളില്‍ പങ്കെടുക്കാനാവുക. ആര് ബാറ്റ് ചെയ്യണം ആര് ആദ്യം ബോള്‍ ചെയ്യണമെന്ന് അവരായിരിക്കും തീരുമാനിക്കുക.

മത്സരത്തിലെ കമന്റേറ്റര്‍മാര്‍ക്ക് മൈതാനത്തിലേക്ക്, കളിക്കിടെ തന്നെ, ചെല്ലാനും താരങ്ങളില്‍ നിന്നടക്കം പ്രതികരണം തേടാനാകും. സ്ലിപ്പിന് പിന്നില്‍ നിന്നു വരെ കമന്ററി നല്‍കാനാകും.മറ്റൊരു മാറ്റം ഒരേസമയം രണ്ട് പേരെ പുറത്താക്കാനുള്ള അവസരമാണ്. ക്യാച്ച് എടുത്തതിന് ശേഷം ഫീല്‍ഡിങ് ടീമിന് പുറത്താകാതെ നില്‍ക്കുന്ന താരത്തെ റണ്‍ ഔട്ട് ചെയ്യാനുള്ള അവസരമുണ്ടായിരിക്കുമെന്നതാണ്.

ഈ മാറ്റങ്ങള്‍ എല്ലാം തന്നെ അസ്വാഭാവികത തോന്നുന്നവയാണ് . യഥാര്‍ത്ഥത്തില്‍ ഐസിസി നടത്താന്‍ ഉദ്ദേശിക്കുന്നതാണോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഏപ്രില്‍ ഒന്ന് ആയതിനാല്‍ ആരാധകരെ വിഡ്ഢികളാക്കാനായി ഐസിസി ചെയ്ത പണിയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഐസിസിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button