നമ്മള് പല തരത്തില്‍ ജീവിതം ആഘോഷിക്കുന്നവരാണ്. അത് ഏത് കാര്യത്തിലായാലും. ലോകമെമ്പാടും ആരാധകരുള്ള കായിക ഇനമാണ് ഫുട്ബോള്‍. ഇതിന് ഏറ്റവുമധികം ആവേശം പകരുന്നത് ആരാധകരാണ്. ഫുട്ബോള്‍ ജീവവായുവായി കാണുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച്. ഇത്തരത്തില്‍ വിജയം ആഷോഷിച്ചവരില് ശ്രദ്ധേയനായ ഒരു അര്‍ജന്റൈന്‍ ആരാധകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം
ഏറെ നാളുകള്‍ക്ക് ശേഷം ഇക്കുറി റേസിങ് അര്‍ജന്റൈന്‍ ലീഗ് കിരീടം ചൂടി. ഇതോടെ ആരാധകര്‍ ആഘോഷവുമായി തലസ്ഥാനനഗരമായ ബ്യൂണസ് അയേഴ്സിലെ തെരിവുകളിലിറങ്ങി. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഗബ്രിയേല്‍ അരാന്‍ഡ എന്ന ആരാധകന്റെ വിജയാഘോഷമായിരുന്നു. കാരണം ഒരു തലയോട്ടി കൈയ്യില്‍ പിടിച്ചാണ് ഗബ്രിയേല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ മുത്തച്ഛന്റെ തലയോട്ടിയാണ് അരാന്‍ഡ കുഴിച്ചെടുത്ത് കൊണ്ടുവന്നതെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബിന്‍െ കിരീടനേട്ടത്തില്‍ മുത്തച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും തന്റെ പ്രവര്‍ത്തിയില്‍ അഭിമാനിക്കുന്നുണ്ടാകുമെന്നും ഗബ്രിയേല്‍ പറഞ്ഞതായാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments