ദുബായ് : പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം രംഗത്ത്, സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെയാണ് ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ് . വ്യാജ-വിസാ പരസ്യങ്ങളും തൊഴില്‍ വാഗ്ദാനങ്ങളും മൂലം നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വസ്തുതകള്‍ ഉറപ്പു വരുത്തണമെന്നും എമിഗ്രേഷന്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്.
അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments