ഭോപ്പാലിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച് നടപടി അന്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗ്. എത്രയും പെട്ടെന്ന് ആര്‍എസ്എസ് ആസ്ഥാനത്തിന് സുരക്ഷ ഒരുക്കണമെന്ന് സിംഗ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച്ച രാത്രിയിലാണ് ആര്‍എസ്എസ് ആസ്ഥാനത്തെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പ്രധാന ആര്‍എസ്എസ് കാര്യാലയങ്ങളില്‍ ഒന്നാണിത്. ആര്‍എസ്എസ് നേതാക്കളുടെ ഉന്നതതലയോഗവും നിര്‍ണായക തീരുമാനങ്ങളും പലപ്പോഴും ഈ കാര്യാലയത്തില്‍ നിന്നാണ് ഉണ്ടാകാറുള്ളത്.
കാര്യാലയത്തിന്റെ സുരക്ഷ പിന്‍വലിച്ച നപടിയില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ദിഗ്വിജയ് സിംഗ് തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തില്‍ ഇടപെട്ടതെന്നാണ് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പറയുന്നത്. ഭോപ്പാല്‍ മൂന്ന് പതിറ്റാണ്ടായി ബിജെപിക്കാപ്പം നില്‍ക്കുന്ന മണ്ഡലമാണ്.
Post Your Comments