
തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളിലൊരാളാണ് രാഹുല്‍ ഗാന്ധിയെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും കാനം പറഞ്ഞു.
Post Your Comments