
വാഷിംഗ്ടണ്‍: ഓഫീസ് കെട്ടിടത്തില്‍ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ നോര്‍ത്ത് ഡക്കോട്ടയിലെ മാന്ഡനിലെ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഓഫീസിലാണ് സംഭവം. മൂന്നു ന്നു പുരുഷന്മാരുടെയും ഒരു സ്ത്രീയും ആണ് മരിച്ചത്.
അതേസമയം സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് മാന്‍ഡന്‍ പോലീസ് മേധാവി ജേസണ്‍ സീഗ്ലെര്‍ അറിയിച്ചു. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ആര്ജെആര് മെയിന്റെനന്‍സ് ആന്‍ഡ് മാനേജ്മെന്റ് ഓഫീസിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുപതിലധികം ജീവനക്കാരാണ് ഇവിടെയുള്ളത്.
സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments