![](/wp-content/uploads/2019/04/libi.jpg)
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്.
പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി എസ് സുമേഷ് കൃഷ്ണന്‍ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ലിബി ഫേസ്ബുക്കില്‍ നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് പോസ്റ്റ് ഇട്ടിരുന്നു.
Post Your Comments