ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ബിജെപി വക്താവ് സാബിത് പത്ര. ഒഡീഷയിലെ പുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് പത്ര.
ഗ്രാമത്തിലെ ഒരു കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് പത്ര ട്വിറ്ററില്‍ ഇട്ടത്. ഇതില്‍ ഒരു കോണില്‍ ഒരു സ്ത്രീ നിലത്ത് മണ്‍കട്ട കൊണ്ടുണ്ടാക്കിയ അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കാണാം. ലളിതമായ ഗ്രാമീണ ജീവിതത്തിന്റെ മഹത്വം ഊന്നിപ്പറയാനായിരുന്നു പത്ര ശ്രമിച്ചത്.
എന്നാല്‍ വീഡിയോ പോസ്റ്റുചെയ്തതിനുശേഷം പത്രയ്ക്ക് നേരെ സോഷ്യല്‍ മീഡിയ കടുത്ത ആക്രമണം തന്നെ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്ജ്വല യോജന പദ്ധതിയുടെ കീഴില്‍ പാചക വാതക കണക്ഷനുകള്‍ നല്‍കാത്തതിനായിരുന്നു വിമര്‍ശനം.
2016 ല്‍ ആരംഭിച്ച ഉജ്ജ്വല യോജന പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതാണ്. മോദിസര്‍ക്കാരിന്റെ വിജയപദ്ധതികളില്‍ ഒന്നായി പരാമര്‍ശിക്കപ്പെടുന്ന പദ്ധതിയുടെ പരാജയമാണ് ബിജെപി വക്താവിന്റെ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments