തിരുവനന്തപുരം: ദേനാ ബാങ്ക്, വിജയ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡലയനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി.മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും,ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്.
ഈ ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം.പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല.
ബാങ്കുകളുടെ ലയനം ഇന്നോടെ പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുത്തേക്കും. ടെക്‌നോളജി ഏകീകരണമാണ് കാലതാമസത്തിനുളള പ്രധാന കാരണമായി ബാങ്ക് അധികൃതര്‍ പറയുന്നത്.
Post Your Comments