തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു പരിഹസിച്ചത് കൈപ്പിഴയാണെന്ന് മന്ത്രി തോമസ് ഐസക്. പപ്പുവെന്നു വിളിക്കുന്നതു സിപിഎം നിലപാടല്ല, അതേസമയം രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ, ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്ണമാക്കാന് പപ്പു സ്ട്രൈക്ക്’ എന്ന മുഖപ്രസംഗമാണ് വിവാദമായത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണെന്നും ഗതികേടിന്റെ ഭാഗമായാണു രാഹുല്‍ വയനാട്ടില്‍ എത്തുന്നതെന്നുമായിരുന്നു വിമര്‍ശനം. ഇതിനെതിരേ കോണ്‍ഗ്രസ് ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
Post Your Comments