കുവൈറ്റ്: കുവൈറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ടൈപ്പിംഗ്, ട്രാന്സ്ലേഷന്, ഫോട്ടോ കോപ്പി തുടങ്ങിയ സര്‍വീസുകൾ ലഭ്യമായിരിക്കില്ല. താമസകാര്യ വിഭാഗം, വാഹന ഗതാഗത വിഭാഗം തുടങ്ങിയ തിരക്കേറിയ ഓഫീസുകളിലെ സേവനങ്ങള്‍ക്കായി വരുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അപേക്ഷകള്‍ പുറത്തു നിന്ന് തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. ഇഖാമ, വിസ, പാസ്സ്പോര്‍ട്ട് എന്നീ സേവനങ്ങള്‍ക്കായി താമസകാര്യ മന്ത്രാലയ ഓഫീസുകളിലും ആഭ്യന്തര വകുപ്പിന്റെ മറ്റു സേവന കേന്ദ്രങ്ങളിലും എത്തുന്നവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments