കോഴിക്കോട്: ഇപ്പോൾ വവ്വാലുകളുടെ പ്രജനനകാലം ആയതോടെ നിപ രോഗത്തിനെതിരെ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍.
ഡോക്ടർമാർക്ക് രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി.
കഴിഞ്ഞതവണ കോഴിക്കോട്ട് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലായിരുന്നു. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യ വിദഗ്ധരുടെ ജാഗ്രത.
രോഗം ബാധിച്ചാൽ ഉണ്ടാകാവുന്ന പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.
Post Your Comments