തിരുവനന്തപുരം: ഏറെ മാസങ്ങള്‍ക്ക് ശേഷം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. ഓഫീസര്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് വേതനം പൂര്‍ണമായും മുടങ്ങിയപ്പോള്‍, മറ്റുള്ളവര്‍ക്ക് 30 ശതമാനം മാത്രമാണ് അവസാന തൊഴില്‍ ദിവസം നല്‍കാനായത്. സര്‍ക്കാര്‍ ധനസഹായം തീര്‍ന്നതും, വരുമാനം കുറഞ്ഞതും ആണ് ശമ്പളം മുടങ്ങാന്‍ പ്രധാന കാരണം
എന്നാൽ ഇത്തവണ 13,000 രൂപ മാത്രമാണ് മെക്കാനിക്കല്‍ കണ്ടക്ടര്‍, വിഭാഗം ജീവനക്കാര്‍ക്ക് ഈമാസം ശമ്പള ഇനത്തില്‍ നല്‍കിയത്. ഓഫീസര്‍ കേഡറില്‍ ആര്‍ക്കും ശമ്പളം നല്‍കിയില്ല. മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടാതെ 67 കോടി രൂപ ഒരു മാസം ശമ്പളം നല്‍കാന്‍ വേണം.
കൂടാതെ ഈ മാസം 28 കോടിയോളം രൂപ മാത്രമെ കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചിട്ടുള്ളു. ഇതാണ് ശമ്പളം മുടങ്ങാന്‍ കാരണം. പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയില്‍ അഡ്വാന്‍സ് തുക അനുവദിച്ചാല്‍ മാത്രമെ ശമ്പളം നല്‍കാനാകു. ടോമിന്‍ ജെ തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷമാണ് കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
Post Your Comments