Latest NewsKerala

ജനങ്ങള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കും : സിപിഎം മുഖപത്രത്തിന് ചുട്ട മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കൊച്ചി: ജനങ്ങള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കും, സിപിഎം മുഖപത്രത്തിന് ചുട്ട മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചത്. സിപിഎം മുഖപത്രത്തിന് ആ ഭാഷയില്‍ മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള മറുപടി ഈ മാസം 23ന് ജനങ്ങള്‍ നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയുടെ ഭാഷ കടമെടുത്താണ് രാഹുല്‍ ഗാന്ധിയെ സിപിഎം ആക്ഷേപിക്കുന്നത്. ഈ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ല. 23ാം തീയതി ജനങ്ങള്‍ അതിനു മറുപടി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ തെറ്റായ സന്ദേശം എന്താണ് മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തി എപ്പോഴും നിലപാടെടുക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഇതു രാഷ്ട്രീയമായ മത്സരമാണ്. കോണ്‍ഗ്രസുമായി നീക്കുപോക്കു വേണ്ടെന്നു തീരുമാനിച്ചത് അവരാണ്. എന്നിട്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ എന്തിനാണിത്ര വിറളി എന്നാണ് അവരോടു ചോദിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button