മിയാമി: മിയാമി ഓപ്പണ്‍ ജയത്തോടെ കരിയറിലെ 101-ാം കിരീടം സ്വന്തമാക്കി ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡറർ. മിയാമി ഓപ്പണ്‍ ഫൈനലിൽ ജോണ്‍ ഇസ്നറെ 6-1 6-4 ന് തോല്‍പ്പിച്ചാണ് ഫെഡറര്‍ ഈ കിരീടമണിഞ്ഞത്. 109 കിരീടങ്ങള്‍ നേടിയ ജിമ്മി കോണേഴ്സിനെ പിന്തളളിയാണ് ഫെഡറര്‍ 101 കീരിടവുമായി ഒന്നാമതെത്തിയത്.
Your 2019 #MiamiOpen champion.@rogerfederer claims Miami title No. 4 and career title No. 101! pic.twitter.com/4B8Sisym1x
— Miami Open (@MiamiOpen) March 31, 2019
നാലാം മിയാമി ഓപ്പണ്‍ കിരീടം കൈയിലെത്തിയപ്പോൾ ഈ വര്‍ഷം രണ്ട് കിരീടം നേടുന്ന ആദ്യതാരമെന്ന നേട്ടവും ഫെഡറർ സ്വന്തമാക്കി. ഈ വിജയത്തോടെ ലണ്ടനില്‍ നടക്കുന്ന എടിപി വേള്‍ഡ് ടൂറില്‍ മത്സരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ നോവാക് ജോക്കോവിച്ചിനെ പിന്നിലാക്കി ഫെഡറര്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കി.
This one’s for you, Miami. @rogerfederer | #miamiopen pic.twitter.com/fSmCNXIK4G
— Miami Open (@MiamiOpen) March 31, 2019
Post Your Comments