Latest NewsKerala

പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുവാവിനെ സഹോദരനുംകൂട്ടുകാരും മര്‍ദിച്ചു

തിരുവനന്തപുരം: സുഹൃത്തും അയല്‍വാസിയുമായ പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു സംഘം ജോലി സ്ഥലത്ത് നിന്നും വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.തന്റെ കൈവശമുണ്ടായിരുന്ന പതിനയ്യായിരം രൂപ സംഘം തട്ടിയെടുത്തതായും വിഷ്ണു പരാതിപ്പെട്ടിട്ടുണ്ട്.അക്രമി സംഘം വിഷ്ണുവിനെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. അര്‍ധരാത്രിയോടെ അക്രമി സംഘം വിഷ്ണുവിനെ കഴക്കൂട്ടം മേല്‍പാലത്തിന് സമീപം ഉപേക്ഷിച്ചു. ക്രൂരമര്‍ദ്ദനത്തില്‍ വിഷ്ണുവിന്റെ മുഖത്ത് പരുക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് സ്വദേശികളായ മിഥുന്‍,വിനീത്,അഖില്‍ ചന്ദ്രന്‍,അതുല്‍ ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സഹോദരനടക്കം മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്

വിഷ്ണുവിനെതിരെ പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ സുഹൃത്തുക്കളെ കൂട്ടി വിഷ്ണുവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button