കോഴിക്കോട്: വടകരയില്‍ വിജയമുറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. രാഹുല്‍ഗാന്ധി വരുന്നതോടെ വടകരയിലും യുഡിഎഫ് തരംഗമുണ്ടാകുമെന്നും വടകരയുടെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും വടകരയില്‍ വലിയ വികസന പദ്ധതികളുണ്ടാവുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ കെ മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരന്‍ പത്രിക സമര്‍പ്പിച്ചത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ക്കൊപ്പമാണ് മുരളീധരന്‍ പത്രികാ സമര്‍പ്പണത്തിനെത്തിയത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ വരവ് വടകരയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന് കെ മുരളീധരന്‍ ആവര്‍ത്തിച്ചത്. ഇന്നലെയാണ് വടകരയില്‍ കെ മുരളീധരെന സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്
Post Your Comments