Latest NewsCricketSports

തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് : തോൽ‌വിയിൽ മുങ്ങി രാജസ്ഥാൻ

ചെന്നൈ : ഐപിൽ പന്ത്രണ്ടാം സീസണിൽ തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 9 റൺസിനാണ് ചെന്നൈ രാജസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 175 റൺസ് മറികടക്കാൻ രാജസ്ഥാന് സാധിച്ചില്ല. 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിന് പുറത്തായി. ഏറെ പ്രതീക്ഷയർപ്പിച്ച് എത്തിയ മലയാളി താരം സഞ്ജു എട്ടു റൺസിന് പുറത്തായി. ബെൻ സ്റ്റോക്സ്, രാഹുൽ ത്രിപാഠി,സ്റ്റീവൻ സ്മിത്ത്,ജോഫ്രാ എന്നിവർ രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

എംഎസ് ധോണി(75), സുരേഷ് റെയ്‌ന(36), ബ്രാവോ(27), ഷെയിൻ വാട്സൺ(13) എന്നിവരുടെ ബാറ്റിംഗ് ചെന്നൈയെ മികച്ച സ്‌കോറിൽ എത്തിച്ചു. അതോടൊപ്പം തന്നെ ദീപക്,ശർദൂൽ,ഇമ്രാൻ,ബ്രാവോ എന്നിവർ രണ്ടു വിക്കറ്റു വീതം ചെന്നൈക്കായി സ്വന്തമാക്കി. ഈ മത്സരത്തോടെ പട്ടികയിൽ ആറു പോയിന്റുമായി സൺറൈസേഴ്സിനെ പിന്തള്ളി ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button