![](/wp-content/uploads/2019/04/facebook_alert-796x398.jpg)
ന്യൂഡല്‍ഹി : കോണ്‍ഗ്രസുമായി ബന്ധമുള്ള പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫെയസ്ബുക്ക് നീക്കം ചെയ്തത്. ഇതോടൊപ്പം അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. അതേസമയം, തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് ഫെയസ്ബുക്ക് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വ്യാജ അക്കൗണ്ടുകള്‍ വഴി വ്യാജവാര്‍ത്തകളും വിവരങ്ങളും ഈ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ചിരുന്നത്. പ്രാദേശിക വാര്‍ത്തകളും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങളുമാണ് മുഖ്യമായി ഈ പേജുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതാ ആരാണെന്ന് ഉടന്‍ കണ്ടെത്തുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. അന്വേഷണത്തില്‍ കോണ്‍ഗ്രസിന്റെ ഐ.ടി.സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു
Post Your Comments