NattuvarthaLatest News

വരുമാനത്തിൽ ക്രിത്രിമം കാട്ടി മോഷണം; പെട്രോൾ പമ്പ് ജീവനക്കാർ പിടിയിൽ

ഓരോ ദിവസത്തെയും വരുമാനത്തിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയെടുത്തിരുന്നത്

കുറവിലങ്ങാട്: വരുമാനത്തിൽ ക്രിത്രിമം കാട്ടി കാണക്കാരി പനാമക്കവലയിലെ പെട്രോൾ പമ്പിൽ നിന്നു പണം തട്ടിയെടുത്ത 2 ജോലിക്കാർ അറസ്റ്റിൽ.

കുറവിലങ്ങാട്കുറുമുള്ളൂർ കാണക്കാരി ഊളക്കാവിൽ ജിസ്മോൻ (33), കൊല്ലം പരവൂർ കുറുമണ്ടൽ ബി കരയിൽ മൂലവിള ഭാഗത്ത് മെർലി ഭവനിൽ മെറിൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ–എറണാകുളം റോഡിൽ കാണക്കാരി പനാമക്കവലയിലുള്ള സെന്റ് തോമസ് ഫ്യൂവൽസിലാണ് തട്ടിപ്പ് നടന്നത്. ഇവിടുത്തെ ജീവനക്കാരായ ജിസ്മോനും മെറിനും ചേർന്ന് അതി വിദഗ്ധമായി പണം തട്ടിയെടുക്കുകയായിരുന്നു. ഓരോ ദിവസത്തെയും വരുമാനത്തിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button