കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ഥിയേയും മാറ്റിയേക്കുമെന്ന് സൂചന. ബിഡിജെഎസിനാണ് ഇപ്പോൾ വയനാട്ടിൽ സീറ്റുള്ളത്. എന്നാൽ രാഹുൽ മത്സരിച്ചാൽ ബിജെപിക്ക് തിരിച്ചു സീറ്റ് കൊടുക്കുമെന്ന് തുഷാർ നേരത്തെ പറഞ്ഞിടുന്നു. നിലവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി കേന്ദ്ര നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നിലവില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയായി പൈലി വാദ്യാട്ടിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, രാഹുല്‍ ഗാന്ധിയെ നേരിടാന്‍ സുരേഷ് ഗോപിയെ രംഗത്തിറക്കിയേക്കുമെന്നും അതല്ലെങ്കിൽ എബിവിപിയിലെ യുവ നേതാക്കളെ രംഗത്തിറക്കുമെന്നും ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
Post Your Comments