ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ പ്രസിഡന്റായി സുസാന കാപുഠോവ തെരഞ്ഞെടുക്കപ്പെട്ടു. ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ സ്ഥാനാര്‍ത്ഥിയുമായ മാറോസ് സെഫ്‌കോവികിനെ തറപറ്റിച്ചാണ് ഇവര്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്. 58 ശതമാനം വോട്ടാണ് സൂസാന നേടിയത്. .
പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയിലായിരുന്നു പ്രസിഡന്‍റ് മല്‍സരിച്ചത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ പ്രസിഡന്‍ സുസാന കാപുഠോവ വിശേഷിപ്പിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി സെഫ്‌കോവികിന് 42 ശതമാനം നേടുകയും ചെയ്തു. അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി , അഭിഭാഷക എന്നീ നിലകളിലാണ് തിരഞ്ഞെടുപ്പിനെ വനിത പ്രസിഡന്‍റ് അഭിമുഖീകരിച്ചത്.
Post Your Comments