
ന്യൂഡൽഹി : എന്‍റെ രാഷ്ട്രീയ ഭാവി ഇനിക്ക് ഒരു പ്രശ്നമല്ല. എന്നെ സംബന്ധിച്ച് എന്‍റെ രാഷ്ട്രീയ ഭാവിയല്ല ഇനിക്ക് പ്രധാനം അതിനേക്കാള്‍ ഉപരി എന്‍റെ രാജ്യത്തിന്‍റെ ഭാവിയും വളര്‍ച്ചയും സുരക്ഷയുമാണ് ഇനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടാൽകഠോര സ്റ്റേഡിയത്തിൽ നടന്ന ടെ മേം ബി ചൗക്കിദാർ കാമ്പയിനില്‍ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തെ വിവിധ കോണിൽ നിന്നുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടിനല്‍കുകയായിരുന്നു.
എന്‍റെ ജനത എല്ലാവരും ഈ രാജ്യത്തിന്‍റെ കാവല്‍ക്കാരാണ്. നികുതിദായകരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്നവരും അഴിമതിക്കാരും തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. അതോടൊപ്പം നമ്മള്‍ ഇന്ത്യക്കാരെല്ലാവരും സ്വരുമയോടെ ഒത്തൊരുമിച്ച് നിന്നാല്‍ നമ്മുടെ ഇന്ത്യ തീര്‍ച്ചയായും വികസിത രാഷ്ട്രമായി അധികം വെെകാതെ മാറുമെന്നും പ്രധാനമന്ത്രി വാക്കുകള്‍ വെച്ചു.
സര്‍ജിക്കല്‍ സ്ട്രെെക്കിനെ പറ്റിയും അദ്ദേഹം തുറന്ന് സംസാരിച്ചു. ഈ ലോകത്തിന് അറിയാവുന്ന കാര്യമാണ് പാക്കിസ്ഥാനാണ് ത്രീവ്രവാദികളുടെ താവളമെന്ന്. അവിടെ ചെന്ന് ഭീകരരെ വക വരുത്തിയപ്പോള്‍ ഇന്ത്യയിലുളള ചില രാക്ഷ്ട്രീയ പാർട്ടികൾ പാക്കിസ്ഥനെ സഹായിക്കുന്ന നിലപാടെടുത്തത് തന്നില്‍ തികച്ചും ദുംഖമുളവാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments