യുഎഇയിൽ അമിതവേഗതയിൽ കാറോടിച്ച നിരവധി യുവാക്കളെ പിടികൂടി

റാസല്‍ഖൈമ: അമിതവേഗതയിൽ കാറോടിച്ച നിരവധി യുവാക്കളെ റാസല്‍ഖൈമ പൊലീസ് പിടികൂടി. 264 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറോടിച്ചയാളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. റാസല്‍ഖൈമ പൊലീസ് ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വേഗതയാണിതെന്നും 220 കിലോമീറ്ററിന് മുകളില്‍ വാഹനം ഓടിച്ച മറ്റ് അഞ്ച് പേരെയും പിടികൂടിയിട്ടുണ്ടെന്നും ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു.

അമിത വേഗതയിൽ വാഹനം ഓടിച്ചതിന് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഖലീഫ റോഡ്. അല്‍ ഗൈല്‍ റോഡ്, ശൈഖ് സായിദ് റോഡ്, റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ പിടിയിലായത്. നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില ഡ്രൈവര്‍മാര്‍, പ്രത്യേകിച്ചും യുവാക്കള്‍ അവ ചെവിക്കൊള്ളുന്നില്ലെന്നും റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുരുതരമായ വാഹനാപകടങ്ങളില്‍ 85 ശതമാനത്തിലധികവും അമിത വേഗത കാരണമാണെന്ന് കണ്ടെത്തിയെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

Share
Leave a Comment