ജമ്മു: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി മുന്‍ മന്ത്രി ശ്യാം ലാല്‍ ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ 2014 വരെ മന്ത്രിയായിരുന്നു ശര്‍മ. പിസിസി സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം ശര്‍മ കഴിഞ്ഞ മേയില്‍ രാജിവച്ചിരുന്നു. അഖ്‌നുര്‍ മണ്ഡലത്തില്‍ നിന്ന് 2 തവണ എംഎല്‍എയായ ശര്‍മ 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയോടു തോറ്റിരുന്നു.
ബിജെപിയിലേക്ക് കൊണ്ഗ്രെസ്സ് നേതാക്കളുടെ ഒഴുക്ക് തുടരുന്നത് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഭുവനേശ്വര്‍∙ ഒഡീഷയില്‍ ബിജെഡി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അര്‍ജുന്‍ സേഥി പാര്‍ട്ടി വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണു രാജി. 78 വയസ്സുള്ള സേഥി എംപി സ്ഥാനവും രാജിവച്ചു. തനിക്കോ, മകനോ സീറ്റ് നല്‍കാമെന്നാണു പറഞ്ഞിരുന്നതെന്നും, ഇപ്പോള്‍ ബിജെഡി പ്രസിഡന്റ് നവീന്‍ പട്നായിക് കാണാന്‍ പോലും കൂട്ടാക്കുന്നില്ലെന്നും സേഥി പറഞ്ഞു.
Post Your Comments