ആലപ്പുഴ: രാത്രിയില്‍ ഡ്രോണിന്റെ വലിയ ശബ്ദം ,ഹൗസ് ബോട്ടിലിരുന്ന് ഡ്രോണ്‍ പറത്തിയ വിനോദസഞ്ചാരികള്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഇവര്‍ ഡ്രോണ്‍ ഉപയോഗിച്ച് കുട്ടനാടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരുവനന്തപുരത്ത് അജ്ഞാത ഡ്രോണ്‍ പരിഭ്രാന്തി പടര്‍ത്തിയ സാഹചര്യത്തിലായിരുന്നു പൊലീസ് വിനോദ സഞ്ചാരികളെ കസ്റ്റഡിയില്‍ എടുത്തത്. നോര്‍വേക്കാരായ വിനോദസഞ്ചാരികളാണ് കസ്റ്റഡിയിലായത്. ഇവരില്‍ നിന്ന് 8000 രൂപ പിഴ ഈടാക്കി വിട്ടയച്ചു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കുഴപ്പമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് വിനോദസഞ്ചാരികളെ പൊലീസ് വിട്ടയച്ചത്.
രാത്രിയില്‍ ഇവര്‍ പറത്തിയ ഡ്രോണ്‍ വലിയ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ ഹൗസ്‌ബോട്ടിലിരുന്ന് ഡ്രോണ്‍ നിയന്ത്രിച്ച ഇവരെ കണ്ടെത്തുകയായിരുന്നു.
Post Your Comments