തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസ് എടുക്കും. മര്‍ദ്ദന വിവരംം മറച്ചുവച്ചതിനാണ് കേസ്. കൂടാതെ മര്‍ദ്ദനത്തിന് കൂട്ടു നിന്നതിനും ഇവരെ പ്രതി ചേര്‍ക്കും.
അതേസമയം ഇളയകുട്ടിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സമിതി ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ അമ്മയെ ഏല്‍പ്പിക്കരുതെന്ന് സമിതി അറിയിച്ചു.
അതേസമയം മർദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നല്കുന്ന ചികിത്സ മികച്ചതാണെന്നും കുട്ടിയെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും വിദഗ്ദ്ധ സംഘം വ്യക്തമാക്കി. കുഞ്ഞിന്റെ നിലവിലെ സാഹചര്യത്തെപ്പറ്റി ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.
Post Your Comments