KottayamIdukkiKeralaNattuvarthaLatest NewsIndiaNews

തൊടുപുഴയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാനില്ല: ആനയെ കാണാൻ പോയെന്ന് വാട്സാപ്പ് സന്ദേശം

തൊടുപുഴ: സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. തൊടുപുഴയിലെ തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. സംഭവത്തിൽ കരിമണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നത് എന്നുള്ള വാട്സ്‌ആപ്പ് സന്ദേശം പുറത്തു വന്നതോടെ ഭീതിയിലാണ് വീട്ടുകാരും നാട്ടുകാരും.

Also Read:മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു: രാഹുൽ ഗാന്ധി

ഇന്നലെ മുതലാണ് ആദിദേവിനെയും പ്രണവിനെയും കാണാതായത്. രണ്ട് പേര്‍ക്കും 14 വയസാണ് പ്രായം. സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച്‌ സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, കുട്ടികളുടെ ഭയാശങ്കകളും അതുമൂലമുണ്ടാകുന്ന അപകടങ്ങളും സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. അമിതമായ പേടി കുട്ടികളെ ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നതായും സമീപകാല സംഭവ വികാസങ്ങൾ അടയാളപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button