കാബൂള്‍ : അഫ്ഗാന് വൈസ് പ്രസിഡന്റിനു നേരെ താലിബാൻ ആക്രമണം. ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍വച്ചാണ് പ്രസിഡന്റ് അബ്ദുള്‍ റാഷിദ് ദൊസ്തുമിനു നേരെ ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് ഇദ്ദേഹം ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
എന്നാൽ ദൊസ്തുമിന്റെ അംഗരക്ഷകന് ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസാര്‍ ഐ ഷരീഫില്നിന്നും ജാവ്ജന്‍ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രണമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
Post Your Comments