കൊല്‍ക്കത്ത:നോട്ടയ്ക്ക് വോട്ടു കുത്തരുതെന്ന പ്രചാരണവുമായി അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് ( എബിവിപി) രംഗത്ത്. പശ്ചിമ ബംഗാളിലാണ് എബിവിപിയുടെ പ്രചാരണം. ബിജെപി ചുവടുറയ്ക്കാന്‍ ആഗ്രഹിക്കുന്നിടുത്തു തന്നെയാണ് എബിവിപി പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
ജനങ്ങള്‍ വോട്ടിങ് മെഷിനിലെ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത് പരമാവധി കുറയ്ക്കാന്‍ തെരുവുനാടകം, ചുവരെഴുത്തുകള്‍, തെരുവോര യോഗങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ മുഖേനെയാണ് എബിവിപി പ്രചാരണം നടത്തുന്നത്. നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്നാണ് എബിവിപി പറയുന്നത്.
അതേസമയം ദേശീയ തലത്തിലും നോട്ടയ്ക്കെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളും എബിവിപി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോട്ടയ്ക്ക് വോട്ട് നല്‍കാതെ ഓരോരുത്തരും വോട്ട് രേഖപ്പെടുത്തി എന്ന് എല്ലാവരും ഉറപ്പാക്കണം. ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കപ്പെടുകയാണ് വേണ്ടതെന്ന് എബിവിപി ബംഗാള്‍ സംസ്ഥാന സെക്രട്ടറി സപ്തര്‍ഷി സര്‍ക്കാര്‍ പറയുന്നു.
Post Your Comments