Latest NewsIndia

ഹല്‍ദിയും മെഹന്ദിയും അണിഞ്ഞ് ആഘോഷങ്ങളോടെ ട്രാന്‍സ്‌ജെന്റര്‍ ദമ്പതികള്‍ക്ക് ഒരേ വേദിയില്‍ വിവാഹം

റായ്പൂര്‍: ചത്തീസ്ഗഢില്‍ 15 ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ വിവാഹിതരായി. ഒരു വിവാഹത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളോടും കൂടി വലിയ ആഘോഷത്തോടെയാണ് ട്രാന്‍സ്‌ജെന്റര്‍ ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി ഒരേ വേദിയിലാണ് 15 ദമ്പതികളും വിവാഹിതരായത്. ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ദമ്പതികളാണ് വിവാഹിതരായത്.

തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും ട്രാന്‍സ്‌ജെന്റര്‍ മാധു ചോദിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വിവാഹമായിരിക്കും ഇതെന്നും ഇതൊരു ട്രെന്റ് മാറുമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button