Latest NewsGulf

വനിതകളും ഇനി മുതൽ സൗദി ട്രാഫിക്കിന്റെ ഭാ​ഗം; ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി

റിയാദ്: ഇനി മുതൽ സൗദിയിൽ ട്രാഫിക് പൊലീസിൽ വൈകാതെ വനിതകളെ നിയമിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി .

വിവിധ സുരക്ഷാ വകുപ്പുകളിൽ നിയമിക്കുന്നതിന് രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം സ്വദേശി വനിതകൾക്ക് പരിശീലനം നൽകിയിരുന്നു.

ട്രാഫിക് പോലീസിൽ പരിശീലനം ലഭിച്ച വനിതകളിൽ ഒരു വിഭാഗത്തെ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ജൂൺ 24 മുതലാണ് സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം നിരവധി സ്വദേശി വനിതകൾ ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്. വനിതകളിൽ നിന്ന് വർദ്ധിച്ചുവരുന്ന ഡൈവിംഗ് ലൈസൻസ് ആവശ്യം നിറവേറ്റുന്നതിനാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button