KeralaLatest News

അദ്ധ്യാപകര്‍ പ്ലസ്ടു മൂല്യനിര്‍ണയം ബഹിഷ്‌കരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി :പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് അദ്ധ്യാപകര്‍ വിട്ടുനില്‍ക്കരുതെന്ന് ഹൈക്കോടതി. അതേസമയം സമാധാനപരമായി പ്രതിഷേധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ഫെഡറേഷന്‍ ഒഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മലപ്പുറം കൊടൂര്‍ സ്വദേശികളായ കെ. സോന, കെ. റോഷന തുടങ്ങി അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഡോ. എം.എ. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുമെന്നാണ് അസോസിയേഷന്‍ വിദ്യാഭ്യാസമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

അദ്ധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചാല്‍ ഫലപ്രഖ്യാപനം വൈകാനിടയാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. 27നാണ് പ്‌ളസ് ടു പരീക്ഷകള്‍ അവസാനിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ 12 വരെ ആദ്യഘട്ട മൂല്യനിര്‍ണയവും 16, 17 തീയതികളില്‍ രണ്ടാംഘട്ടവും നടക്കും. മെയ് 10നാണ് ഫലം പ്രഖ്യാപനം

shortlink

Related Articles

Post Your Comments

Related Articles


Back to top button