KeralaLatest News

അമിക്കസ്‌ക്യൂരി യുപിഎയുടെ ആളാണ്  ; രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി മണി

കുമളി :  മഹാപ്രളയത്തില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ്‌ക്യൂരി മുന്‍ യുപിഎ സര്‍ക്കാരിന്‍റെ ആളാണെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും വൈദ്യുതമന്ത്രി എം എം മണി ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രളയകാലത്ത് ഡാമുകള്‍ തുറന്നതെന്നും മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച്‌ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാംമാനേജ്‌മെന്റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും അമിക്കസ്‌ക്യൂരി ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷ വിമര്‍ശനമുയര്‍ത്തി . തിരഞ്ഞെടുപ്പ് ലക്ഷ്യവെച്ച് ഇറക്കിയ റിപ്പോര്‍ട്ടാണെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button