ഭുവനേശ്വര്‍•ആനന്ദ്പൂര്‍ അസംബ്ലി മണ്ടലടിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാഗിരഥി സേത്തി ബിജു ജനതാ ദളില്‍ (ബി.ജെ.ഡി) ചേര്‍ന്നു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു സേത്തിയുടെ ബി.ജെ.ഡി പ്രവേശനം.
ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് സേത്തി ബി.ജെ.ഡി നേതാവായിരുന്നു.
2009 ല്‍ സേത്തി ആനന്ദ്പൂരില്‍ നിന്നും ബി.ജെ.ഡി ടിക്കറ്റില്‍ ഒഡിഷ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ല്‍ സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബി.ജെ.ഡിയില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ബി.ജെ.പിയിലെ ആഭ്യന്തര പോരുകളും തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനകളും മൂലമാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സേത്തി പറഞ്ഞു.
ഏപ്രില്‍ 11, 18, 23, 29 തീയതികളില്‍ നാല് ഘട്ടങ്ങളായി ലോക്സഭാ തെരെഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. 21 ലോക്സഭാ സീറ്റുകളും 147 നിയമസഭാ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്.
Post Your Comments