കോണ്‍ഗ്രസില്‍ ചേര്‍ന്ന മകനെതിരെ പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ്. ഹിമാചല്‍ പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മയുടെ പുത്രന്‍ ആശ്രയ് ശര്‍മയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്റാമിന്റെ പുത്രനാണ് അനില്‍ ശര്‍മ. ഇടയ്ക്ക് പാര്‍ട്ടിവിട്ട് തിരിച്ചെത്തിയ സുഖ്റാമിനൊപ്പം അനില്‍ ശര്‍മയുടെ മകന്‍ ആശ്രയും കോണ്‍ഗ്രസില്‍ ചേക്കേറുകയായിരുന്നു. മാണ്ടിമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ആശ്രയ്.
അതേസമയം സുഖ്റാമിനും മകനുമെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അനില്‍ ശര്‍മ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് സുഖ്റാനും ചെറുമകനും കോണ്‍ഗ്രസിലെത്തിയത്. പിവി നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു സുഖ്റാം. ടെലികോം അഴിമതിയില്‍പ്പെട്ട ഇദ്ദേഹം പാര്‍ട്ടി വിട്ട് ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.
Post Your Comments