തിരുവനന്തപുരം : കർഷക വായ്പകൾക്ക് സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം വിഷയത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അപേക്ഷ കൈമാറും. സർക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും . സർക്കാർ വിശദീകരണം തൃപ്തികരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കി.ഉത്തരവ് അടിയന്തിരമായി ഇറക്കണമെന്ന് സർക്കാർ വ്യക്തമാക്കി.
കൃഷിക്കാരുടെ പ്രശ്നങ്ങളും അതേ തുടർന്നുള്ള ആത്മഹത്യകളും മുൻകൂട്ടി കാണാവുന്നതല്ല. സാഹചര്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനമെന്ന് സർക്കാർ അറിയിച്ചു.ടീക്കാറാം മീണ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിരുന്നു.
കർഷകരുടെ ദുരിതവും ദയനീയാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ മന്ത്രി സഭ തീരുമാനിച്ചതെന്നാണ് ചീഫ് സെക്രട്ടറി നൽകിയിരിക്കുന്ന വിശദീകരണം
Post Your Comments