Latest NewsNewsIndia

സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘതമുണ്ടാക്കുമെന്ന് കേന്ദ്രം: സുപ്രീം കോടതിയില്‍ അപേക്ഷ ഫയൽ ചെയ്തു

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഇത് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു.

അതേസമയം, സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കരുതെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വീണ്ടും നിലപാട് കടുപ്പിച്ചത്.

ഈ ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമ്മാണ സഭകൾക്കാണ്. കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നും കേന്ദ്രത്തിന്റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button