Latest NewsKeralaNews

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്.

ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായുള്ള കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലിന്റെ അ‌ടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആശങ്കയറിയിച്ചത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാനും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്ത വിധം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ​കേന്ദ്രം നിർദ്ദേശിച്ചു. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ഇന്നലെ രാജ്യത്ത് കോവിഡ് കേസുകള്‍ നാലായിരം കടന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ ഉയരുകയാണ്. അഞ്ചുസംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉയര്‍ന്നത്. വെള്ളിയാഴ്ച വരെയുള്ള ആഴ്ചയില്‍ 6556 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button